Advertisement

കോളറോവിന്റെ ഫ്രീകിക്ക് ഗോള്‍; കോസ്റ്ററിക്കയെ തളച്ച് സെര്‍ബിയ

June 17, 2018
Google News 2 minutes Read
serbia

ഗ്രൂപ്പ് ‘ഇ’യിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ പൂട്ടി സെര്‍ബിയ. സമാരയില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെര്‍ബിയയുടെ വിജയം. മത്സരത്തിന്റെ 56-ാം മിനിറ്റില്‍ സെര്‍ബിയ താരം കോളറോവ് വിജയഗോള്‍ നേടി. ഉജ്ജ്വലമായ ഒരു ഫ്രീകിക്കിലൂടെയാണ് കോളേറോവ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. കോളേറോവ് ഇടംകാലുകൊണ്ട് തൊടുത്ത ഫ്രികിക്ക് കോസ്റ്ററിക്ക ഗോളിയെ കടന്ന് ഗോള്‍വലയിലേക്ക് കുതിച്ചു. പന്ത് കൈപിടിയിലൊതുക്കാന്‍ കോസ്റ്ററിക്കയുടെ കാവല്‍ക്കാരന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സെര്‍ബിയയുടെ നായകന്‍ കൂടിയാണ് അലക്‌സാണ്ടര്‍ കോളറോവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here