കെജ്രിവാളിനെ നക്‌സലൈറ്റ് എന്ന് വിളിച്ച് സുബ്രഹ്മണ്യന്‍ സ്വാമി; സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ നക്‌സലൈറ്റ് എന്ന് വിളിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ എന്തിനാണ് കെജ്രിവാളിനെ പിന്തുണക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ലഫ്. ഗവര്‍ണറുടെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രിയെ പിന്തുണച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.
#WATCH: BJP MP Subramanian Swamy says, ‘Delhi CM is a Naxalite. Why should they (Mamata Banerjee, HD Kumaraswamy, Chandrababu Naidu & Pinarayi Vijayan) support him?’ pic.twitter.com/m0IAH7y0e8
— ANI (@ANI) June 17, 2018
അതേസമയം, കെജ്രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഈ നാല് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രിമാര്‍ ഇന്നലെ ദില്ലിയിലെത്തിയത്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹരകണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും കുത്തിയിരുപ്പ് സമരം നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here