പോലീസ് സേനയിലെ ദാസ്യ പണി; നടപടി തുടങ്ങി

പോലീസ് സേനയിലെ ദാസ്യ പണി വിവാദത്തില്‍ അടിയന്ത നടപടികള്‍ തുടങ്ങി ക്യാമ്പ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് എല്ലാ ജില്ലാ മേധാവികളും ഇത് സംബന്ധിച്ച കണക്ക് നല്‍കണം. എഡിജിപി ആനന്ദകൃഷ്ണനാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്.
മകള്‍ പോലീസ് ഡ്രൈവറെ ആക്രമിച്ചെന്ന വിവാദത്തില്‍ ബറ്റാലിയന്‍ മേധാവി സുദേഷ് കുമാറിനെ തത്സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പെണ്‍കുട്ടി ആക്രമിച്ച പോലീസുകാരന്‍ ഗവാസ്കറുടെ കഴുത്തിലെ കശേരുക്കളില്‍ ചതവ് കണ്ടെത്തിയതിന് പിന്നാലെയാണ് സുദേവ് കുമാറിനെ മാറ്റിയത്. ഉദ്യോഗസ്ഥര്‍മാര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പമുള്ള പോലീസുകാരുടേയും കണക്ക് എടുക്ക് എടുക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് മുമ്പ് കണക്ക് ഹാജരാക്കണമെന്നാണ് റിപ്പോര്‍ട്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here