ദാസ്യപണിക്കില്ല; കർശന നിലപാടുമായി ക്യാമ്പ് ഫോളോവർമാർ

പൊലീസിലെ മേലുദ്യോഗസ്ഥർക്കായി ദാസ്യപ്പണി ചെയ്യാൻ ഇനിയില്ലെന്ന കർശന നിലപാടുമായാണ് ക്യാമ്പ് ഫോളോവർമാർ്. ഇനി മുതൽ ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്ക് കയറരുതെന്ന് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്കും യൂണിറ്റ് മേധാവികൾക്കും അസോസിയേഷൻ നിവേദനം നൽകും.
ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യുന്ന ക്യാമ്പ് ഫോളോവർമാർ അതത് യൂണിറ്റുകളിൽ തിരികെയെത്തണമെന്ന നിർദേശവും അസോസിയേഷൻ നൽകിയിട്ടുണ്ട്. നേരത്തെയും ഇത്തരം തീരുമാനങ്ങൾ അസോസിയേഷൻ എടുത്തിരുന്നെങ്കിലും ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാരുന്നുവെന്നും അസോസിയേഷൻ ആരോപിച്ചു.
അതേസമയം ദാസ്യപ്പണിയിൽ കൂടുതൽ നടപടികളാരംഭിച്ചു. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാൻഡൻറ് പികെ രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടിൽ ടൈൽഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here