Advertisement

കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് പരീക്ഷണയോട്ടം ആരംഭിച്ചു

June 18, 2018
0 minutes Read
ksrtc electric bus experimental run today

കെഎസ്ആർടിസി ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു.

തമ്പാനൂരിൽനിന്ന് പട്ടം, മെഡിക്കൽ കോളേജ് വഴി കഴക്കൂട്ടം വരെയാണ് ഇലക് ട്രിക് ബസിന്റെ ആദ്യ സർവീസ്. തുടർന്ന് കിഴക്കേകോട്ട കോവളം, ടെക്‌നോപാർക്ക്, പാപ്പനംകോട് എന്നീ റൂട്ടുകളിലും സർവ്വീസ് ഉണ്ടാകും.

ഇലക് ട്രിക്ബസിന്റെ പരീക്ഷണയോട്ടം അഞ്ചുദിവസം തിരുവനന്തപുരത്തും പിന്നീട് അഞ്ചുദിവസം വീതം എറണാകുളം, കോഴിക്കോട് നഗരങ്ങളിലും നടത്തും. സിറ്റി എ സി ലോഫ്‌ളോർ ബസുകളുടെ നിരക്കാകും ഈടാക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top