12.38ലക്ഷം രൂപയുടെ നോട്ടുകള്‍ എലി കരണ്ടു

rat chews

ദിസ്പൂരിലെ എടിഎമ്മില്‍ നിന്ന് 12.38ലക്ഷം രൂപയുടെ നോട്ടുകള്‍ എലി കരണ്ടു. ലക്നൗവിലെ ടിന്‍സുകിയ ലൈപുലി മേഖലയിലെ എസ്ബിഐയുടെ എടിഎമ്മിലാണ് സംഭവം. മെയ് 19നാണ് അവസാനമായി ഈ എടിഎമ്മില്‍ പണം നിറച്ചത്. എന്നാല്‍ പിറ്റേന്ന് തന്നെ എടിഎം കേടായി. പിന്നീട് ജൂണ്‍ 11നാണ് പണം നിക്ഷേപിച്ച കമ്പനി ഇവിടെ എത്തി എടിഎം തുറന്നത്. അപ്പോഴാണ് നോട്ടുകള്‍ എലി കരണ്ടതായി കണ്ടത്. 500,2000 നോട്ടുകളാണ് കരണ്ടു നശിപ്പിക്കപ്പെട്ടവയില്‍ അധികവും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ എടിഎമ്മിന്റെ ഫോട്ടോകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

rat chewsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More