ഒടുവില്‍ ലഫ്. ഗവര്‍ണര്‍ ഇടപെട്ടു; അരവിന്ദ് കെജ്രിവാളിന്റെ കുത്തിയിരുപ്പ് സമരത്തിന് അവസാനം

ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ വസതിയിൽ നടത്തിവന്ന സമരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവസാനിപ്പിച്ചു. ലഫ്. ഗവ ർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ നടത്തിവന്ന കുത്തിയിരുപ്പ് സമരമാണ് അവസാനിപ്പിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി “അടിയന്തര’ കൂടിക്കാഴ്ച നടത്താൻ ലഫ്.ഗവർണർ കെജ്രിവാളിനു നിർദേശം നൽകിയതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. നീണ്ട നിശബ്ദതയ്ക്കു ശേഷമാണ് ലഫ്.ഗവർണർ വിഷയത്തിൽ പ്രതികരിച്ചത്.
ഈ മാസം പതിനൊന്നിനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മൂന്നു മന്ത്രിമാരും ലഫ്.ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ സമരം ആരംഭിച്ചത്. ഡൽഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പാർട്ടി നേതാക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് ചുമതലകളിൽനിന്നു വിട്ടുനിൽക്കുന്ന ഐഎഎസ് ഉദ്യോഗ സ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here