Advertisement

പന്തില്‍ കൃത്രിമം; ലങ്കന്‍ നായകന്‍ ചാണ്ഡിമലിന് ഒരു ടെസ്റ്റില്‍ വിലക്ക്‌

June 20, 2018
0 minutes Read
chandimal

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയിൽ പന്തിൽ കൃത്രിമം കാട്ടിയ ശ്രീലങ്കൻ നായകൻ ദിനേഷ് ചണ്ഡിമലിനു ഒരു ടെസ്റ്റിൽ വിലക്ക്. ഐസിസിയാണ് ദിനേഷിനെ വിലക്കിയത്. വിലക്കിനു പുറമേ മാച്ച് ഫീയുടെ നൂറ് ശതമാനവും പിഴ ഈടാക്കനും ഐസിസി തീരുമാനിച്ചു.

ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ് ചണ്ഡിമലിനു നഷ്ടമാകും. വെള്ളിയാഴ്ച നടന്ന മത്സരത്തിന്‍റെ അവസാന സെഷനിലാണ് ചണ്ഡിമൽ പന്തിൽ കൃത്രിമം കാട്ടിയത്. സംഭവത്തിൽ ചണ്ഡിമൽ കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top