Advertisement

അമല്‍ നീരദ് – ഫഹദ് ചിത്രം ‘വരത്തന്‍’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം…

June 20, 2018
Google News 0 minutes Read
amal and fahad

ഫഹദിനെ നായകനാക്കി  അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തന്‍റെ ഫസ്റ്റ്‍ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ. ഐശ്വര്യലക്ഷ്മിയാണ്  ചിത്രത്തില്‍ നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here