Advertisement

കൊല്ലത്ത് സദാചാര ഗുണ്ടായിസം; യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

June 20, 2018
Google News 0 minutes Read
kollam youth suicided due to moral goondaism

സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെ ഇന്നു പുലർച്ചെ റയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരകര കോട്ടാതല സ്വദേശി ശ്രീജിത്താണ് ജീവനൊടുക്കിയത്.

ഞായർ ഉച്ചക്കാണ് ശ്രീജിത്തിനെ പുത്തൂർ സ്വദേശിനി ആയ യുവതിക്കൊപ്പം വീട്ടിൽ നിന്നും സദാചാര ഗുണ്ടകളായ നാട്ടുകാർ പിടികൂടുന്നത്. സംഭവം അറിഞ്ഞ് പുത്തൂർ പോലീസ് സ്ഥലത്തെത്തി. ശ്രീജിത്തിനോട് സ്റ്റേഷനിൽ വരാൻ നിർദേശിച്ചു. യുവതിയെ വീട്ടിൽ അറിയിച്ചു മടക്കി വിട്ടു. ഇതിനു ശേഷം ശ്രീജിത്ത് പുത്തൂർ സ്റ്റേഷനിൽ പോയിരുന്നു. മടങ്ങിയെത്തിയ ശ്രീജിത്ത് ജീവനൊടുകുകയായിരുന്നുവെന്നാണ് വിവരം.

ഇന്ന് പുലർച്ചെ 3 30ന് നെടുവത്തൂർ കിള്ളുരിൽ റയിൽവേ ട്രാക്കിൽ ശ്രീജിതിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്രീജിത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here