ലോകകപ്പ് വേദിക്ക് മുകളിൽ ‘തിരണ്ടി’ മത്സ്യത്തിന്റെ ആകൃതിയിലെ വെളിച്ചം; രഹസ്യം ഇതാണ്
റഷ്യയിൽ ഫിഫ ലോകകപ്പ് വേദിക്ക് മുകളിൽ തിരണ്ടി മത്സ്യത്തിന്റെ ആകൃതിയിൽ തെളിഞ്ഞ വെളിച്ചം അത്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ലോകകപ്പ് വേദികളിലൊന്നായ നിസ്‌നി നോവ്ഗരഡ് സ്റ്റേഡിയത്തിനു മുകളിൽ നിന്നായിരുന്നു ആ കാഴ്ച. സ്റ്റേഡിയത്തിനു മുകളിലൂടെ പ്രത്യേകതരം വെളിച്ച വിന്യാസം പോകുന്നത് ജനങ്ങളുടെ കണ്ണിൽ പെട്ടത്.
അന്ൃഗ്രഹ ജീവികൾ, ആകാശത്തെ അത്ഭുത പ്രതിഭാസം, വാൽനക്ഷത്രം, ഉൽക്ക തുടങ്ങി ഇതുമായി ബന്ധപ്പെടുത്താവുന്ന നിരവധി കഥകൾ ഇതിനോടനുബന്ധിച്ച് പ്രചരിച്ചു. എന്നാൽ ഈ വെളിച്ചത്തിന് പിന്നിലെ രഹസ്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
റഷ്യയുടെ ഗ്ലോനസ് -എം എന്ന കൃത്രിമോപഗ്രഹത്തിൻറെ വിക്ഷേപണമായിരുന്നു അത്. സോയുസ് 2.1 ബി റോക്കറ്റിലേറി അർഹാൻഗിൽസ്‌ക് മേഖലയിൽ നിന്നായിരുന്നു യാത്ര. ഇവിടെ പ്ലീസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമിൽ നിന്ന് ഞായറാഴ്ചയായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ജൂൺ 17നു തീരുമാനിച്ചുറപ്പിച്ചതു പ്രകാരം പ്രാദേശിക സമയം 12.45നു തന്നെ വിക്ഷേപണവും നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here