Advertisement

27 കോടിയുടെ നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റിൽ

June 21, 2018
Google News 0 minutes Read
bjp leader arrested with drugs worth 27 crore

27 കോടിയുടെ നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവും മണിപ്പൂർ ചാന്ദൽ ജില്ലയിലെ സ്വയം ഭരണ കൗൺസിൽ ചെയർമാനുമായ ലക്കോസി സോ ഉൾപ്പെടെയുള്ള സംഘമാണ് നാർക്കോട്ടിക്‌സ് സംഘത്തിന്റെ പിടിയിലായത്. ബിജെപി നേതാവ് ഉൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്.

4.5 കിലോ ഹെറോയിൻ, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകളും, രണ്ട് തോക്കുകളും, രണ്ട് തോക്ക് ലൈസൻസ് ബുക്കുകൾ, എട്ട് പാസ്ബുക്കുകൾ എന്നിവയാണ് പിടിയിലായവരിൽ നിന്നും പിടിച്ചെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here