ജെസ്‌നയുടെ തിരോധാനം; മുണ്ടക്കയത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പരിശോധന

ജെസ്‌നയുടെ തീരോധാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ജെസ്‌നയെ കാണാതായിട്ട് 90 ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് പോലീസ്. മുണ്ടക്കയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ജെസ്‌നക്കായി പോലീസ് പരിശോധന നടത്തി. ജെസ്‌നയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി നിര്‍മ്മിക്കുന്ന വീട്ടിലാണ് പരിശോധന.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ജെസ്നയുടെ ഫോൺവിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും കോൾ വിവരങ്ങളുമാണ് വീണ്ടെടുത്തത്. ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ജെസ്നക്കായി വ്യാപക തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇതുവരെ ജസ്നയെകുറിച്ച് ഒരു തുമ്പും കിട്ടിയില്ല. കഴിഞ്ഞ മാർച്ച് 22നാണ് ബിരുദ വിദ്യാർഥിനിയായ ജെസ്നയെ ഏരുമേലിയില്‍ നിന്നും കാണാതായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here