Advertisement

കമല്‍ ഹാസന്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

June 21, 2018
Google News 0 minutes Read
kamal

തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ അധ്യക്ഷനുമായ കമല്‍ഹാസന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാനാണ് താരം തലസ്ഥാനത്ത് എത്തിയത്. സോണിയയുമായി സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്ന് കമല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിന് അതിനുള്ള സമയമായിട്ടില്ലെന്നായിരുന്നു കമലിന്റെ പ്രതികരണം. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here