തോട്ടത്തിൽ നിന്നും മാങ്ങ പറിച്ചതിന് പത്തുവയസ്സുകാരനെ കൊന്നു

തോട്ടത്തിൽ നിന്നും മാങ്ങ പറിച്ചതിന് പന്ത്രണ്ടു വയസുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷേർഗാ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആൺകുട്ടി തൊട്ടടുത്തുണ്ടായിരുന്ന മാമ്പഴത്തോട്ടത്തിൽ മാമ്പഴം പറിക്കുകയായിരുന്നു. ഇതുകണ്ട തോട്ടക്കാരൻ കുട്ടിയുടെ നേരെ വെടിവച്ചു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കഗാറിയിലുള്ള സദാർ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here