പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദർശനത്തിന് വയ്ക്കുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിലായി സൂക്ഷിച്ച നിധിശേഖരം പൊതുജനങ്ങൾക്ക് ദർശനത്തിനായി വയ്ക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി സുപ്രീംകോടതിയെ സമീപിച്ച് അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
രാജകുടുംബത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിലായുളള നിധിശേഖരം ഭക്തർക്കായി തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് നിയമസഭയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ സുപ്രീം കോടതിയെയും സമീപിക്കാനുളള നീക്കം. ആചാരങ്ങൾ സംരക്ഷിച്ച് തുടർനടപടിയിലേക്ക് നീങ്ങാനാണ് സർക്കാർ ശ്രമം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News