മൂന്നില്‍ രണ്ട് ഇന്നറിയാം; ഗ്രൂപ്പ് ‘ബി’യില്‍ നിര്‍ണായക മത്സരങ്ങള്‍
ഗ്രൂപ്പ് ബിയില്‍ നിന്ന് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന രണ്ട് ടീമുകളെ ഇന്നറിയാം. രാത്രി 11.30 ന് നടക്കുന്ന സ്‌പെയിന്‍ – മൊറോക്കോ മത്സരവും ഇറാന്‍ – പോര്‍ച്ചുഗല്‍ മത്സരവും നിര്‍ണായകമാണ്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഒരു മത്സരത്തിലും വിജയിക്കാത്ത മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തായി കഴിഞ്ഞു.
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ സ്‌പെയിനും പോര്‍ച്ചുഗലും വിജയിച്ചാല്‍ ഇരു ടീമുകളും ഏഴ് പോയിന്റുമായി പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും. മത്സരങ്ങള്‍ സമനിലയിലായാലും ഇവര്‍ തന്നെയാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടുക. അതേസമയം, സ്‌പെയ്ന്‍ – മൊറോക്കോ മത്സരത്തില്‍ സ്‌പെയ്ന്‍ പരാജയപ്പെട്ടുകയും ഇറാന്‍ – പോര്‍ച്ചുഗല്‍ മത്സരം സമനിലയിലാകുകയും ചെയ്താല്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. രണ്ടാം ടീമായി ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ സ്‌പെയ്‌നോ ഇറാനോ പ്രീക്വാര്‍ട്ടറിലേക്ക് എത്തും. സ്‌പെയ്ന്‍ വിജയിച്ച് പോര്‍ച്ചുഗല്‍ സമനില വഴങ്ങിയാല്‍ ഇരു ടീമുകളും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. നിലവില്‍ പോര്‍ച്ചുഗലിനും സ്‌പെയിനും രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് വീതമുണ്ട്. ഇറാന് രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here