പോളണ്ട് പുറത്ത്; സാധ്യത നിലനിര്‍ത്തി കൊളംബിയ

ഗ്രൂപ്പ് ‘H’ ല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി കൊളംബിയ. കരുത്തരായ പോളണ്ട് രണ്ടാം തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് പുറത്തേക്കും. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സെനഗലും ജപ്പാനുമാണ് നിലവില്‍ എച്ച് ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍. ഒരു വിജയവും ഒരു സമനിലയും നേടിയിട്ടുള്ള ഇരു ടീമുകള്‍ക്കും നാല് പോയിന്റാണ് നിലവിലുള്ളത്. ഇന്നലെ നടന്ന മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച കൊളംബിയ മൂന്ന് പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തിയിരിക്കുന്നു.
ജൂണ്‍ 28-ന് പോളണ്ട് – ജപ്പാന്‍ മത്സരവും സെനഗല്‍ – കൊളംബിയ മത്സരവും നടക്കും. പോളണ്ടിനെ പരാജയപ്പെടുത്തിയാല്‍ ജപ്പാന്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും. സെനഗല്‍ – കൊളംബിയ മത്സരത്തിലെ വിജയികളായിരിക്കും ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടുന്ന അടുത്ത ടീം. ഇരു മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞാല്‍ സെനഗലും ജപ്പാനും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുകയും കൊളംബിയ പുറത്താകുകയും ചെയ്യും. ജപ്പാനെതിരെ പോളണ്ട് വിജയിക്കുകയും സെനഗലിനെ കൊളംബിയ പരാജയപ്പെടുത്തുകയും ചെയ്താല്‍ കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി പ്രവേശിക്കും. ഗോള്‍ ശരാശരി നോക്കിയായിരിക്കും സെനഗലോ ജപ്പാനോ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here