ആദ്യ ഗോള്‍ നേടി മൊറോക്കോ; വീഴ്ചയ്ക്ക് പകരം വീട്ടി സ്‌പെയിന്‍ (1-1)
ഗ്രൂപ്പ് ‘ബി’യിലെ നിര്‍ണായക മത്സരത്തില്‍ സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ച് മൊറോക്കോ. ഖാലിദ് ബോട്ടൈബാണ് മൊറോക്കോയ്ക്ക് വേണ്ടി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. സ്‌പെയിന്റെ സൂപ്പര്‍താരം ഇനിയസ്റ്റയില്‍ നിന്ന് ലഭിച്ച മൈനസ് പാസാണ് മൊറോക്കോ താരം ബോട്ടൈബ് ലക്ഷ്യത്തിലെത്തിച്ചത്.
We have a goal in Kaliningrad…
And it goes to #MAR @khalidboutaib scores to give @EnMaroc the lead!#ESPMAR 0-1 pic.twitter.com/cciglyoJ4N
— FIFA World Cup ? (@FIFAWorldCup) June 25, 2018
സ്പാനിഷ് താരങ്ങളുടെ അശ്രദ്ധയില്‍ നിന്ന് പിറന്ന ഗോള്‍ ആനുകൂല്യത്തിലാണ് മൊറോക്കോ ലീഡ് ചെയ്തത്. എന്നാല്‍, തന്റെ പിഴവിന് മിനിറ്റുകള്‍ക്കകം ഇനിയസ്റ്റ പ്രാശ്ചിത്തം ചെയ്തു. 19-ാം മിനിറ്റില്‍ ഇനിയസ്റ്റയില്‍ നിന്ന ലഭിച്ച മികച്ച പാസ് ഇസ്‌കോ മൊറോക്കോയുടെ ഗോള്‍ വലയിലെത്തിച്ചു. മത്സരം 1-1 സമനിലയില്‍ തുടരുന്നു.
The perfect response from @SeFutbol! @isco_alarcon gets #ESP on level terms! #ESPMAR 1-1 pic.twitter.com/1Tgt4nf3rC
— FIFA World Cup ? (@FIFAWorldCup) June 25, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here