സലാ മടങ്ങുന്നു…പരാജിതനായി; ഈജിപ്തിനെ സൗദി പരാജയപ്പെടുത്തി
ഗ്രൂപ്പ് ‘എ’ യിലെ അപ്രധാന മത്സരത്തില്‍ ഈജിപ്തിന് തോല്‍വി. റഷ്യന്‍ ലോകകപ്പിന്റെ താരമാകുമെന്ന് കാല്‍പന്ത് ആരാധകര്‍ വിശ്വസിച്ച ഈജിപ്തിന്റെ മുഹമ്മദ് സലാ പരാജിതനായി നാട്ടിലേക്ക് മടങ്ങുന്നു.
ലോകകപ്പില്‍ നിന്ന് പുറത്തായ ഈജിപ്തിനും സൗദിക്കും ഇന്ന് വോള്‍ഗോഗ്രാഡില്‍ നടന്നത് അഭിമാനപോരാട്ടം. മത്സരത്തില്‍ സൗദി ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പര്‍താരം മുഹമ്മദ് സലാ നേടിയ ആദ്യ ഗോളില്‍ (23-ാം മിനിറ്റ്) ഈജിപ്ത് മുന്നിലെത്തിയെങ്കിലും സൗദിയെ പിടിച്ചുകെട്ടാനായില്ല. ഇരു പകുതികളുടെയും ഇന്‍ജുറി ടൈമില്‍ സൗദി ഓരോ ഗോളുകള്‍ വീതം നേടി ഈജിപ്തിനെ പരാജയപ്പെടുത്തുകയായിരുന്നു.
??????
LATE drama. @salem_d29 ensures #KSA finish their #WorldCup on a high, on day @ElHadary, became a double #WorldCup record-maker. #KSAEGY pic.twitter.com/Qoy2AzbkcC— FIFA World Cup ? (@FIFAWorldCup) June 25, 2018
ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി സൗദിയും അവസാന സ്ഥാനക്കാരായി ഈജിപ്തും റഷ്യയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ നാട്ടിലേക്ക് മടങ്ങും. ഈജിപ്തിന് വേണ്ടി ബൂട്ടണിഞ്ഞ രണ്ട് മത്സരങ്ങളിലും സലാ ഓരോ ഗോളുകള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്. സൗദിയ്ക്ക് വേണ്ടി അല്‍ ഫറാജ്, സലേന്‍ അല്‍ ദവ്‌സാരി എന്നിവരാണ് ഗോള്‍ സ്വന്തമാക്കിയത്.
Mo Salah with the chip ?#KSAEGY pic.twitter.com/H5wiQVpwBS
— STEPOVER (@StepoverFC) June 25, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here