ഗ്രൂപ്പ് ‘സി’യില്‍ തീരുമാനമായി; ഫ്രാന്‍സും ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറില്‍

ഗ്രൂപ്പ് സിയിലെ ചാമ്പ്യന്‍മാരായി ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായി ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഇരുവരും തമ്മിലുള്ള ഇന്നത്തെ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പെറു ഓസ്‌ട്രേലിയയെ കീഴടക്കി. രണ്ട് വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. ഒരു വിജയവും രണ്ട് സമനിലയുമുള്ള ഡെന്‍മാര്‍ക്കിന് അഞ്ച് പോയിന്റാണ് ഉള്ളത്. ഒരു വിജയം മാത്രം സ്വന്തമായുള്ള പെറു മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തും ഒരു പോയിന്റ് മാത്രമുള്ള ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തുമാണ്. ഫ്രാന്‍സിന് പ്രീക്വാര്‍ട്ടറില്‍ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരിക്കും എതിരാളികള്‍. ഡെന്‍മാര്‍ക്കിന് ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്‍മാരായിക്കും എതിരാളികള്‍. നിലവിലെ കണക്കനുസരിച്ച് ഡെന്‍മാര്‍ക്ക് ക്രൊയേഷ്യയെ പ്രീക്വാര്‍ട്ടറില്‍ നേരിടാനാണ് സാധ്യത.
GROUP C.
All eyes now turn to Rostov-on-Don & Saint Petersburg for #NGARG & #ISLCRO. pic.twitter.com/YU8Ki5kkDV— FIFA World Cup ? (@FIFAWorldCup) June 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here