യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി; ഭർത്താവും സഹോദരങ്ങളും പിടിയിൽ

യുവതിയെ വെട്ടിനുറുക്കി കാർഡ് ബോർഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് ഏഴ് കഷണങ്ങളാക്കി മുറിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജൂൺ 21നാണ് മൃതദേഹം പെട്ടിലാക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവുകളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ പെട്ടിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുഎഇയിൽനിന്ന് ജാവേദ് അക്തർ എന്നയാൾക്കു വന്ന പെട്ടിയാണിതെന്നായിരുന്നു കമ്പനി അറിയിച്ചത്. ഈ വിവരത്തെ തുടർന്ന് പോലീസ് ജാവേദിനെ സമീപിക്കുകയായിരുന്നു. ഈ പെട്ടി ഷഹീൻ ബാഗിലെ തന്റെ ഫഌറ്റിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അത് സാജിദ് എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നുമാണ് അദ്ദേഹം പോലീസിനോട് പറഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ സാജിദിനെ ജാമിയ നഗറിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൾക്കൊപ്പം രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here