Advertisement

യുജിസി പിരിച്ചുവിടാന്‍ തീരുമാനം; പകരം ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍

June 27, 2018
Google News 0 minutes Read
center to dismiss UGC and introduce 14 member commission

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) പിരിച്ചുവിടുന്നതായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. യുജിസിക്ക് പകരമായി ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും. ചെയര്‍മാനും വൈസ് ചെയര്‍മാനുമടക്കമുള്ള 14 അംഗങ്ങളടങ്ങിയതായിരിക്കും കമ്മീഷന്‍. ചെയര്‍മാനും വൈസ് ചെയര്‍മാനും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അംഗങ്ങളെ നിയമിക്കും. കേന്ദ്ര മാനവവിഭശേഷി മന്ത്രാലയം കരട് നിയമം പ്രസിദ്ധീകരിച്ചു. സര്‍വ്വകലാശാലകള്‍ക്ക് ഗ്രാന്റ് അനുവദിക്കാന്‍ കമ്മീഷന് അനുമതിയില്ല. വിദ്യാഭ്യാസ രീതികളില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നാണ് യുജിസി പിരിച്ചുവിടുന്നതിലൂടെ കേന്ദ്രം വാദിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടാണ് യുജിസിക്ക് പകരം ഉന്നത കമ്മീഷന് രൂപം നല്‍കുന്നത്. യുജിസി പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ എല്ലാവര്‍ക്കും അബിപ്രായം രേഖപ്പെടുത്താം. ജൂലൈ ഏഴ് വരെ കേന്ദ്രം അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here