Advertisement

‘അമ്മ എന്ന സംഘടനയ്ക്ക് ധാർമ്മികതയില്ല; കരിയറിനെ കുറിച്ച് പേടിയില്ല;’ തുറന്നടിച്ച് രമ്യ നമ്പീശൻ

June 28, 2018
Google News 2 minutes Read

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്നു നാലു നടിമാര്‍ രാജി വച്ചിരുന്നു. രാജി പ്രഖ്യാപിച്ച നടിമാരില്‍ ഒരാളായ രമ്യാ നമ്പീശന്‍ ഫ്‌ളവേഴ്‌സ് എഫ്എമ്മുമായി നടത്തിയ സംഭാഷണം.

രമ്യ നമ്പീശന്‍ / ഐശ്വര്യ പ്രിന്‍സ്, മേഘ നായര്‍

‘അമ്മ’യില്‍ നിന്നുള്ള നാലു നടിമാരുടെ രാജി വാര്‍ത്ത പുറത്തു വന്നതു മുതല്‍ ഓരോ മലയാളിക്കും അറിയേണ്ടത് അതിന്റെ കാരണമാണ്. അമ്മയില്‍ നിന്ന് രാജി വയ്ക്കാനിടയായ കാരണം എന്താണ് ?

ഒരു മനുഷ്യന്‍ ആയതുകൊണ്ടാണ് ഇങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം. പറ്റാവുന്ന രീതിയില്‍ മനുഷ്യത്വപരമായി പെരുമാറണം ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരുകൂട്ടം ആള്‍ക്കാരിലൊരാളാണ് ഞാന്‍. ഒരു വര്‍ഷമായിട്ടും ഒരേ രീതിയിലുള്ള സാഹചര്യം നിലനില്‍ക്കെ വളരെ ഉത്തരവാദിത്തമില്ലാത്ത രീതിയിലുള്ള തീരുമാനം അവിടെ നടപ്പാക്കിയപ്പോള്‍…

ശരിയാണ് നമ്മളവിടെ പങ്കെടുത്തില്ല എന്നൊരുവിഭാഗം നമ്മളെക്കുറിച്ച് പറയുന്നുണ്ട്. പങ്കെടുത്താലും ഇല്ലെങ്കിലും അങ്ങനെയൊരു തീരുമാനം എടുക്കാമോ.

അങ്ങനെയൊരു തീരുമാനം എടുക്കുന്ന സംഘടനയുടെ ഭാഗമാകണോ എന്നുള്ളൊരു ചിന്ത.. ഒരു റീ തിങ്കിംഗാണ്.. ഒരു ഐ ഓപ്പണര്‍ ആണ്. പേഴ്‌സണലായിട്ടാണ് ഞങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയൊരു.. സ്‌ട്രോംഗ് ആയിട്ട് ഞങ്ങളുടെ സുഹൃത്ത് മുന്നോട്ടു വന്നപ്പോള്‍ ഞങ്ങള്‍ നാലുപേരും അവരുടെ ഒപ്പം രാജിവയ്ക്കാന്‍ തീരുമാനിച്ചു.

നിങ്ങളുടെ തീരുമാനത്തിന് പിന്തുണയുമായിട്ട് അമ്മയില്‍ നിന്ന് ആരെങ്കിലും എത്തിയിട്ടുണ്ടോ ?

‘അമ്മ’യില്‍ നിന്ന് അങ്ങനെ എത്തില്ലല്ലോ. ‘അമ്മ’ നമ്മള്‍ക്കൊരു എഗെന്‍സ്റ്റുള്ള സംഘടനയായി മാറണമെന്ന് ഒരിക്കല്‍പ്പോലും പ്രതീക്ഷിച്ചിട്ടില്ല. കൈകോര്‍ത്ത് പോകണമെന്നായിരുന്നു. അവിടെ കയ്യടിച്ച് പാസ്സാക്കിയ ആളുകള്‍പോലും നമ്മളുടെ കൂടെ നിന്നിട്ടില്ല. നമ്മുടെ സാമൂഹിക കേരളം നല്ല രീതിയിലുള്ള സപ്പോര്‍ട്ടുണ്ട്. പുറത്തുനിന്നുള്ള ഒരുപാട് ഡയറക്ടേഴ്‌സ്, അവിടെ നിന്നൊക്കെ ഭയങ്കരമായി സപ്പോര്‍ട്ടുണ്ട്. ഇവിടെ നമ്മുടെ ആഷിക് അബു.

remya nambeesan on amma

രാജി വച്ചത് കരിയറിനെ ബാധിക്കുമെന്ന ഉള്‍ഭയമില്ലേ ?

ഞാനിപ്പോള്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് കുറച്ചു നാളായി. ലാസ്റ്റ് ഫോര്‍ ഇയേഴ്‌സായി. ‘അമ്മ’, അങ്ങനെ എന്തെങ്കിലും ഓഫര്‍ ചെയ്തിട്ടില്ല. നമ്മുക്ക് എന്തെങ്കിലും വേണമെങ്കില്‍ വീ ഷുഡ് ക്രിയേറ്റ് അവര്‍ സ്‌പെയ്‌സ് എന്നാണ് എനിക്കിപ്പോള്‍ തോന്നിയിട്ടുള്ളത് . എന്റെ ജേര്‍ണിയെ സഹായിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ എന്ന് കുറേ നാളായി ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ അസ്സോസിയേഷനില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് വര്‍ക്ക് കിട്ടാന്‍ ഐ ഷുഡ് വര്‍ക്ക് ഫോര്‍ ഇറ്റ് ആന്‍ഡ് ഐ വുഡ് ഗെറ്റ് ഇറ്റ്.

ബേസിക് ആയിട്ട് ഒരു ധാര്‍മ്മികതയുമില്ലാത്ത ഒരു സംഘടനയില്‍ നില്‍ക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടാണ് ഐ എസ്‌കേപ്പ്.. ഇനി എനിക്കൊരു പേടിയുമില്ല .. എനിക്ക് അതു നഷ്ടപ്പെടുമോ ഇത് നഷ്ടപ്പെടുമോ എന്നൊരു ഭയമില്ല.

നിങ്ങളുടെ തീരുമാനം ഭാവി തലമുറയ്ക്ക് ഗുണം ചെയ്യുമോ ?

ഇതൊരു ധൈര്യമാണ് ശരിക്കും പറഞ്ഞിട്ടുണ്ടേല്‍. ഇതിന് ശേഷം വിത്തിന്‍ ത്രീ ഡേയ്‌സ് ഡബ്യൂസീസിയെ അനുകൂലിച്ചുകൊണ്ടും അവര്‍ക്ക് മെമ്പറാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചും ഫിഫ്റ്റി ഫീമെയില്‍ കാന്‍ഡിഡെയ്റ്റിന് വരാന്‍ താത്പര്യമുണ്ട്. അതിനര്‍ത്ഥമെന്താണ്. ഇങ്ങനെ ഒരു സംഘടനയും അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ വേണ്ടീട്ടുള്ള കളക്ടീവും ആവശ്യമാണെന്ന് ഈ അന്‍പതുപേര്‍ നമ്മോട് പറയുകയാണ്.

remya nambeesan slams ammas move

ഇങ്ങനെ ഒരു പരാതി ഉണ്ടെങ്കില്‍ എന്തുകൊണ്ട് അത് ‘അമ്മ’യില്‍ ഉന്നയിച്ചില്ല എന്ന് ചിലര്‍ പറയുന്നുണ്ട്. ഇങ്ങനെയൊരു പ്രശ്‌നം ഉന്നയിച്ചിരുന്നില്ലേ ?

കുറച്ചാള്‍ക്കാര്‍ വന്ന് പറഞ്ഞാല്‍ മാത്രം തീരുമാനമെടുക്കേണ്ട ഒരു ഇഷ്യൂവാണോ ഇവിടെ നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ എന്ത് സാഹചര്യമാണ് മാറിയിട്ടുള്ളത്. ഒരു സാഹചര്യവും മാറിയിട്ടില്ല. ഇങ്ങനെയൊരു അവസ്ഥയില്‍ എന്താ ആ ഓര്‍ഗനൈസേഷന്‍ പറഞ്ഞത്. എന്തു തെറ്റ് ചെയ്താലും വീആര്‍ ഹിയര്‍ ടു സപ്പോര്‍ട്ട് എന്ന ഒരു സിഗ്നലാണ് എനിക്ക് തോന്നിയത്.

ഒരാളുടെ കൂടെ നില്‍ക്കുകയും ഒരാളുടെ കൂടെ നില്‍ക്കാതിരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയോടാണ് എനിക്ക് പേഴ്‌സണലായി എതിര്‍പ്പ്. വെല്‍ഫെയര്‍ നല്‍കേണ്ട ഒരു അസോസിയേഷന്‍ അത് തീരെ ഉറപ്പാക്കുന്നില്ല എന്നൊരവസ്ഥ വന്നപ്പോഴാണ് ഇതുണ്ടായത്.

ഞങ്ങള്‍ അവിടെ പോയാലും ഇല്ലെങ്കിലും ഇങ്ങനെയൊരു ഡിസിഷന്‍ എടുക്കാമോ എന്നതാണ് നമ്മുടെ ക്വസ്റ്റന്‍.

ഡബ്യൂസിസിയുടെ ഇനിയുള്ള പ്രവര്‍ത്തനം എങ്ങനെയാണ് ?

വീഹാവ് സൂപ്പര്‍ പ്ലാന്‍സ് എ ഹെഡ്. ഇപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ ഇറങ്ങി. മോര്‍ അദര്‍ അമ്മ മെമ്പേഴ്‌സുമുണ്ട് ഞങ്ങളുടെ കൂടെ. യൂ ജസ്റ്റ് വെയ്റ്റ് ആന്‍ഡ് സീ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here