പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോലപ്രദേരങ്ങളിൽ ഖനനം ആവാമെന്ന സിംഗിൾ ബഞ്ചുത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.
പശ്ചിമഘട്ട മേഖലയിലെ 123 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണ്ടെത്തി ഇവിടങ്ങളിൽ ഘനനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
സംസ്ഥന്ന സർക്കാർ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വിവിധ ഘട്ടങ്ങളിൽ ഭേദഗതി വിജ്ഞാപനങ്ങൾ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ
ബഞ്ച് ഖനനത്തിന് അനുമതി നൽകിയത്.
സിംഗിൾ ബഞ്ചുത്തരവിനെതിരെ കോട്ടയം എളങ്കാട് പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകൻ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ഒരു മാസത്തേക്കാണ് സിംഗിൾ ബഞ്ചുത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here