Advertisement

ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ തുടർ പഠനത്തിനായി സ്‌കോളോർഷിപ്പ് ; താമസിക്കാൻ ഷെൽറ്റർ ഹോം

June 29, 2018
Google News 0 minutes Read
kerala govt launches project to help transgender education

ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ തുടർ പഠനത്തിനായി സ്‌കോളോർഷിപ്പ് അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. ട്രാൻസ്‌ജെൻഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ട്രാൻസ്‌ജെൻഡർ പഠിതാക്കൾക്കുള്ള സ്‌കോളർഷിപ്പ് ഷെൽറ്റർ പദ്ധതി വഴി, അക്ഷരം പഠിക്കാൻ അവസരം നിഷേധിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽെപ്പട്ടവർക്ക് നാല്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ തത്തുല്യ പരീക്ഷകൾ നടത്തി തുടർവിദ്യാഭ്യാസത്തിന്  അവസരമൊരുക്കുന്നതാണ്. പത്താംതരം വരെ തുടർ വിദ്യാഭ്യാസം നടത്തുന്നവർക്ക് പ്രതിമാസം ആയിരം രൂപയും ഹയർ സെക്കൻഡറി തുല്യതാ പഠനം നടത്തുന്നവർക്ക് 1250 രൂപയും രൂപയും ഈ വർഷം മുതൽ സാമൂഹിക നീതി വകുപ്പ് സ്‌കോളർഷിപ്പ് നൽകും. തുടർവിദ്യാഭ്യാസം നേടുന്നവർക്കായി ആരംഭിക്കുന്ന അഭയകേന്ദ്രങ്ങളിൽ അന്തേവാസികൾക്കു താമസവും ഭക്ഷണവും സൗജന്യമാണ്.

ട്രാൻസ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലാണ് സഹകരണ സംഘം പ്രവർത്തിക്കുക. ട്രാൻസ്‌ജെൻഡറുകളാണെന്നതിന്റെ പേരിൽ സമൂഹം ഒറ്റപ്പെടുത്തുന്ന ട്രാൻസ്‌ജെൻഡറുകൾക്ക് ഷെൽട്ടർ ഹോമും സൊസൈറ്റി ഒരുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here