Advertisement

റഷ്യന്‍ ലോകകപ്പ്; പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും സമയക്രമവും അറിയാം

June 29, 2018
Google News 6 minutes Read

റഷ്യന്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. എട്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകളാണ് റഷ്യയിലെത്തിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ 16 ടീമുകള്‍ പുറത്തും 16 ടീമുകള്‍ അകത്തും. ഓരോ ഗ്രൂപ്പുകളില്‍ നിന്നും രണ്ട് വീതം ടീമുകളാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ജൂണ്‍ 30 ശനിയാഴ്ച മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. നാല് ദിവസങ്ങളിലായി എട്ട് മത്സരങ്ങളാണ് പ്രീക്വാര്‍ട്ടര്‍ വിഭാഗത്തില്‍ നടക്കുക. ഓരോ ദിവസവും രണ്ട് വീതം മത്സരങ്ങള്‍. രാത്രി 7.30, 11.30 എന്നീ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരായ ടീമുകളാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

-ഓരോ ഗ്രൂപ്പുകളില്‍ നിന്നും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച ടീമുകളും പോയിന്റും ചുവടെ:

ഗ്രൂപ്പ് എ 

ഒന്നാം സ്ഥാനം – ഉറുഗ്വായ് – 9 പോയിന്റ്

രണ്ടാം സ്ഥാനം – റഷ്യ – 6 പോയിന്റ്

ഗ്രൂപ്പ് ബി

ഒന്നാം സ്ഥാനം – സ്‌പെയിന്‍ – 5 പോയിന്റ്

രണ്ടാം സ്ഥാനം – പോര്‍ച്ചുഗല്‍ – 5 പോയിന്റ്

ഗ്രൂപ്പ് സി

ഒന്നാം സ്ഥാനം – ഫ്രാന്‍സ് – 7 പോയിന്റ്

രണ്ടാം സ്ഥാനം – ഡെന്‍മാര്‍ക്ക് – 5 പോയിന്റ്

ഗ്രൂപ്പ്  ഡി

ഒന്നാം സ്ഥാനം – ക്രൊയേഷ്യ – 9 പോയിന്റ്

രണ്ടാം സ്ഥാനം – അര്‍ജന്റീന – 4 പോയിന്റ്

ഗ്രൂപ്പ് ഇ

ഒന്നാം സ്ഥാനം – ബ്രസീല്‍ –  7 പോയിന്റ്

രണ്ടാം സ്ഥാനം – സ്വിറ്റ്‌സര്‍ലാന്‍ഡ് –  5 പോയിന്റ്

ഗ്രൂപ്പ് എഫ്

ഒന്നാം സ്ഥാനം – സ്വീഡന്‍ – 6 പോയിന്റ്

രണ്ടാം സ്ഥാനം – മെക്‌സിക്കോ – 6 പോയിന്റ്

ഗ്രൂപ്പ് ജി

ഒന്നാം സ്ഥാനം – ബല്‍ജിയം – 9 പോയിന്റ്

രണ്ടാം സ്ഥാനം – ഇംഗ്ലണ്ട് – 6 പോയിന്റ്

ഗ്രൂപ്പ് എച്ച്

ഒന്നാം സ്ഥാനം – കൊളംബിയ – 6 പോയിന്റ്

രണ്ടാം സ്ഥാനം – ജപ്പാന്‍ – 4 പോയിന്റ്

-പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇങ്ങനെ:

ജൂണ്‍ 30 ( ശനിയാഴ്ച )

1. ഫ്രാന്‍സ് v/s അര്‍ജന്റീന – രാത്രി 7.30 ന് (കസാന്‍)

2. ഉറുഗ്വായ് v/s പോര്‍ച്ചുഗല്‍ – രാത്രി 11.30 ന് (സോച്ചി)

ജൂലൈ 1 ( ഞായറാഴ്ച )

1. സ്‌പെയിന്‍ v/s റഷ്യ – രാത്രി 7.30 ന് (മോസ്‌കോ)

2. ക്രൊയേഷ്യ v/s ഡെന്‍മാര്‍ക്ക് – രാത്രി 11.30 ന് (നിഷ്‌നി)

ജൂലൈ 2 ( തിങ്കള്‍ )

1. ബ്രസീല്‍ v/s മെക്‌സിക്കോ – രാത്രി 7.30 ന് (സമാര)

2. ബല്‍ജിയം v/s ജപ്പാന്‍ – രാത്രി 11.30 ന് (റോസ്റ്റോവ്)

ജൂലൈ 3 ( ചൊവ്വാഴ്ച )

1. സ്വീഡന്‍ v/s സ്വിറ്റ്‌സര്‍ലാന്‍ഡ് – രാത്രി 7.30 ന് (സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്)

2. കൊളംബിയ v/s ഇംഗ്ലണ്ട് – രാത്രി 11.30 ന് (മോസ്‌കോ)

 

ജൂലൈ 4, 5 തിയതികളില്‍ മത്സരങ്ങളില്ല. ജൂലൈ 6, 7 തിയതികളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കും. ഈ മത്സരങ്ങളിലെ വിജയികളായിരിക്കും അവസാന എട്ടിലേക്ക് യോഗ്യത നേടുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here