കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചു

sisters brutally raped and killed

കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതായി പരാതി. കത്തോലിക്കാ സഭയിലെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയാണ് കന്യാസ്ത്രീയുടെ പരാതി. കുറവിലങ്ങാട് വച്ച് 2014ൽ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. കോട്ടയം എസ് പിക്ക് പരാതി നൽകി.

എന്നാൽ അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ആദ്യം കിട്ടിയത് ബിഷപ്പിൻറെ പരാതിയെന്ന് പോലീസ് പറഞ്ഞു.

അതേസമയം, 2014ൽ പരാതി നൽകാൻ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. ഇരുവരുടേയും പരാതിയിൽ കേസ് എടുത്തു വൈക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top