ഡി മരിയ മാലാഖയായി; ഫ്രാന്‍സിന് അര്‍ജന്റീനയുടെ മറുപടി (1- 1) വീഡിയോ

ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പന്ത് കൈവശം വെക്കുന്നതില്‍ അര്‍ജന്റീന മുന്‍പില്‍. എന്നാല്‍, ആദ്യ ഗോള്‍ ഫ്രാന്‍സിന്റെ വക. കളിക്കളത്തിലെ വേഗതയാണ് ഫ്രാന്‍സിനെ തുണക്കുന്നത്. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ അര്‍ജന്റീന ഗോള്‍ പൊസഷനില്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഫ്രാന്‍സിന്റെ ഗോള്‍ പോസ്റ്റിലേക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിട്ടില്ല. പന്തുമായി അതിവേഗം മുന്നേറാന്‍ ഫ്രഞ്ച് താരങ്ങള്‍ക്ക് സാധിക്കുന്നു. എബാപ്പെയും ഗ്രീസ്മാനുമാണ് ഫ്രാന്‍സിന് വേണ്ടി മുന്നേറ്റങ്ങള്‍ നടത്തുന്നത്. 41-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ മറുപടി ഗോള്‍ പിറന്നത്.

മത്സരത്തിന്റെ 9-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ എടുത്ത ഫ്രീകിക്ക് അര്‍ജന്റീനയുടെ ക്രോസ്ബാറില്‍ തട്ടിതെറിച്ചത് അര്‍ജന്റീനയ്ക്ക് ആശ്വാസമായി. എന്നാല്‍, 13-ാം മിനിറ്റില്‍ ഫ്രാന്‍സ് ആദ്യ ഗോള്‍ സ്വന്തമാക്കി. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് സ്വന്തമാക്കിയത്. പന്തുമായി അതിവേഗം മുന്നേറുന്ന ഫ്രാന്‍സ് താരങ്ങളെ മറികടക്കാന്‍ അര്‍ജന്റീന താരങ്ങള്‍ക്ക് സാധിക്കുന്നില്ല. 11-ാം മിനിറ്റില്‍ പന്തുമായി അതിവേഗം മുന്നേറിയ എംബാപ്പെയെ അര്‍ജന്റീനയുടെ മാര്‍ക്കസ് റോഹോ പെനല്‍റ്റി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി ആനുകൂല്യം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഗോള്‍ പോസ്റ്റിലെത്തിച്ചു.

ആദ്യ ഗോള്‍ വഴങ്ങിയ ശേഷം അര്‍ജന്റീന ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിജയത്തിലെത്തിക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. എന്നാല്‍, മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാകും മുന്‍പ് ഡി മരിയ അര്‍ജന്റീനയുടെ സമ്മര്‍ദ്ദം കുറച്ച് ഫ്രാന്‍സിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ മാലാഖയായി…ഫ്രാന്‍സിനുള്ള മറുപടി ഗോള്‍ മത്സരത്തിന്റെ 41-ാം മിനിറ്റില്‍ പിറന്നു. അര്‍ജന്റീനയ്ക്ക് ലഭിച്ച ത്രോ ബോള്‍ എവര്‍ ബനേഗയിലൂടെ 11-ാം നമ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയയിലേക്ക്. ഫ്രഞ്ച് പോസ്റ്റ് ലക്ഷ്യം വെച്ചുള്ള ഡി മരിയയുടെ ലോംഗ് റേഞ്ചര്‍ അര്‍ജന്റീനയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു. എവര്‍ ബനേഗയുടെ മുന്നേറ്റമാണ് അര്‍ജന്റീനയെ തുണച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More