മെസി തലകുനിച്ചു; ഫ്രാന്‍സിന്റെ നാലാം ഗോള്‍ (4-2)

റഷ്യന്‍ ലോകകപ്പിന്റെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരം പുരോഗമിക്കുന്നു. മത്സരം 65 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്‍പില്‍.

ആദ്യ പകുതിയിലെ 1-1 ന് ശേഷം ആദ്യം ലീഡ് ഉയര്‍ത്തിയത് അര്‍ജന്റീനയായിരുന്നു. 48-ാം മിനിറ്റില്‍ ഡിഫ്‌ളക്ഷന്‍ ഷോട്ടാണ് അര്‍ജന്റീനയെ തുണച്ചത്. ഫ്രീകിക്കിലൂടെ ലഭിച്ച പന്ത് ലെയണല്‍ മെസി ഫ്രാന്‍സിന്റെ പോസ്റ്റ് ലക്ഷ്യം വെച്ച് തട്ടിയെങ്കിലും പന്ത് ഗബ്രിയേല്‍ മെര്‍ക്കാഡോയുടെ കാലില്‍ തട്ടുകയായിരുന്നു. മെര്‍ക്കാഡോയുടെ കാലില്‍ തട്ടിയതോടെ പന്തിന്റെ ദിശ മാറി. മെസിയുടെ ഷോട്ട് ലക്ഷ്യം വെച്ച് ഫ്രഞ്ച് ഗോളി ചാടിയെങ്കിലും പന്ത് മെര്‍ക്കാഡോയുടെ കാലില്‍ തട്ടിയത് അര്‍ജന്റീനയുടെ രണ്ടാം ഗോളിലേക്ക് വഴിതെളിച്ചു.

ഏറെ കഴിയും മുന്‍പ് ഫ്രാന്‍സ് തിരിച്ചടിച്ചു. 58-ാം മിനിറ്റിലായിരുന്നു ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍. ബെഞ്ചമിന്‍ പൊവാര്‍ഡാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോളുകളുടെ പട്ടികയിലേക്ക് പൊവാര്‍ഡിന്റെ സുന്ദരമായ ഗോള്‍.

രണ്ടാം ഗോളിന് പിന്നാലെ ഫ്രാന്‍സ് അടുത്ത ഗോളും സ്വന്തമാക്കി. കൈലിയന്‍ എംബാപ്പെയാണ് ഇത്തവണ ഫ്രാന്‍സിന്റെ ഗോള്‍ വേട്ടക്കാരന്‍. 63-ാം മിനിറ്റില്‍ എംബാപ്പെ നേടിയ ഗോള്‍ അര്‍ജന്റീന ഗോളിയുടെ പിഴവില്‍ നിന്നായിരുന്നു.

ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കിയ ശേഷം വീണ്ടും അര്‍ജന്റീനയുടെ പോസ്റ്റ് തന്നെയായിരുന്നു ഫ്രാന്‍സിന്റെ ലക്ഷ്യം. കൂടുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ഫ്രഞ്ച് താരങ്ങള്‍. 63-ാം മിനിറ്റില്‍ അര്‍ജന്റീനയെ ഞെട്ടിച്ച എംബാപ്പെ 68-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്‍പില്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More