അര്‍ജന്റീനയ്ക്ക് വേഗപ്പൂട്ട്; പെനല്‍റ്റി ഗോളില്‍ ഫ്രാന്‍സ് മുന്‍പില്‍ (വീഡിയോ)

ഫ്രാന്‍സിന്റെ വേഗപ്പൂട്ട് പൊളിക്കാന്‍ കഴിയാതെ കസാനില്‍ അര്‍ജന്റീന വിയര്‍ക്കുന്നു. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് സ്വന്തമാക്കിയത്. പന്തുമായി അതിവേഗം മുന്നേറുന്ന ഫ്രാന്‍സ് താരങ്ങളെ മറികടക്കാന്‍ അര്‍ജന്റീന താരങ്ങള്‍ക്ക് സാധിക്കുന്നില്ല. 11-ാം മിനിറ്റില്‍ പന്തുമായി അതിവേഗം മുന്നേറിയ എംബാപ്പെയെ അര്‍ജന്റീനയുടെ മാര്‍ക്കസ് റോഹോ പെനല്‍റ്റി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി ആനുകൂല്യം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഗോള്‍ പോസ്റ്റിലെത്തിച്ചു. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് മുന്നിട്ടുനില്‍ക്കുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top