അവസാന എട്ടിലേക്ക് ആര്? ഫ്രാന്‍സും അര്‍ജന്റീനയും കസാനില്‍ പന്ത് തട്ടുന്നു

the story of football world cup

4-3-3 ഫോര്‍മാറ്റില്‍ അര്‍ജന്റീനയും 4-2-3-1 ഫോര്‍മാറ്റില്‍ ഫ്രാന്‍സും കസാനില്‍ പന്ത് തട്ടുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുത്തിയ എല്ലാ താരങ്ങളെയും ഫ്രാന്‍സും പ്രീക്വാര്‍ട്ടര്‍ മത്സരത്തിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നു. ഹിഗ്വയിന് പകരം പാവോനാണ് അര്‍ജന്റീനയിലെ പ്രധാന മാറ്റം. മെസി – ഡി മരിയ – പാവോന്‍ ത്രയമാണ് അര്‍ജന്റീനയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. എബാംപ്പെയും ഗ്രീസ്മാനുമാണ് ഫ്രാന്‍സിന്റെ തുറുപ്പുചീട്ടുകള്‍. ഉംറ്റിറ്റി നേതൃത്വം നല്‍കുന്ന ഫ്രാന്‍സിന്റെ പ്രതിരോധനിര അര്‍ജന്റീനയക്ക് തലവേദന സൃഷ്ടിക്കും. സമനിലയില്ലാത്ത മത്സരത്തില്‍ ഇരു ടീമുകളും കരുതലോടെ പന്ത് തട്ടും. നിശ്ചിത സമയത്ത് ഗോളൊന്നും നേടാനായില്ലെങ്കില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളും. എക്‌സ്ട്രാ ടൈമിലും വിജയിയെ നിശ്ചയിക്കാനായില്ലെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീളും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More