ഏഴാം മിനിറ്റില്‍ പറങ്കിപ്പട ഞെട്ടി; ഉറുഗ്വായ് ആദ്യ ഗോള്‍ സ്വന്തമാക്കി (1-0) വീഡിയോ

പോര്‍ച്ചുഗല്‍ – ഉറുഗ്വായ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വായ് ആദ്യ ഗോള്‍ നേടി ലീഡ് ചെയ്യുന്നു. അതിഗംഭീരം എന്ന മികച്ച വാക്കുകൊണ്ടല്ലാതെ അളക്കാന്‍ പറ്റാത്ത ഗോളാണ് ഉറുഗ്വായ് മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ സ്വന്തമാക്കിയത്. എഡിന്‍സന്‍ കവാനിയാണ് ഗോള്‍ സ്വന്തമാക്കിയത്. ലൂയി സുവാരസ് ഉയര്‍ത്തി നല്‍കിയ പന്ത് വായുവില്‍ പറന്ന് ഹെഡ് ചെയ്യുകയായിരുന്നു കവാനി ചെയ്തത്. കവാനി തന്നെ നല്‍കിയ പാസാണ് സുവാരസ് ഗോള്‍ പോസ്റ്റിനരികില്‍ വെച്ച് മടക്കി നല്‍കിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top