ഇനി മുതൽ ഫോൺ നിലത്ത് വീണ് പൊട്ടില്ല; ഈ കവർ അണിയിച്ചാൽ !

എത്ര വിലകൂടിയ കവർ ഇട്ടാലും ചിലപ്പോൾ നിലത്ത് വീണ് ഫോൺ പൊട്ടാറുണ്ട്. എന്നാൽ നിലത്തു വീണാൽ ഒരു പോറൽ പോലും ഏൽക്കാതെ ഫോണിനെ സംരക്ഷിക്കാൻ ഒരു കവർ വികസിപ്പിച്ചെടുത്ത് കൈയ്യടി നേടിയിരിക്കുകയാണ് ജർമനിയിലെ ഒരു കൂട്ടം ഇലക്ട്രോണിക് എഞ്ചിനിയറിങ് വിദ്യാർത്ഥികൾ.
ഫോൺ നിലത്ത് വീഴുമ്പോൾ ഓട്ടോമാറ്റിക്കലി ഈ എയർബാഗ് ഒപ്പണാവും. (മൊബൈൽഫോണിൻറെ നാല് വശങ്ങളിൽ ഒതുങ്ങിയിരിക്കുന്ന ചെറിയ ചിറകുപോലെയുള്ള സംവിധാനമാണിത്.) അതിനാൽ ഫോണിൽ ഘടിപ്പിച്ച ഈ സംവിധാനമാവും നിലത്ത് പതിക്കുക. അതിനാൽ ഫോണിന് ഒന്നും സംഭവിക്കില്ല.
ഫോണിന്റെ നാല് ഭാഗത്തും ഘടിപ്പിച്ച താരതമ്മ്യേന ചെറിയൊരു ചിറക് പോലുള്ള ഡിവൈസ് തനിയെ തുറക്കുന്നതാണ് ടെക്‌നോളജി. പ്രത്യേക സെൻസർ വഴിയാണ് ഫോൺ നിലത്തേക്ക് വീഴുന്നുവെന്ന് ഈ ഉപകരണം മനസ്സിലാക്കുന്നത്. പ്രൊഫഷനൽ ക്യാമറകൾക്കും ഉപകരിക്കുന്ന രീതിയിൽ ഇതിനെ മാറ്റാനുള്ള ശ്രമത്തിലാണ് ഫിലിപ്പും സംഘവും. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചിട്ടില്ല.
ജർമ്മനയിലെ ആലെൻ സർവകലാശാലയിലെ ഫിലിപ്പ് ഫ്രെൻസൽ എന്ന 25കാരനായ വിദ്യാർത്ഥിയാണ് ഇങ്ങനെയൊരു ആശയത്തിന് പിന്നിൽ. നാല് വർഷത്തെ ചിന്തകൾക്ക് ശേഷമാണ് ഫിലിപ്പ് ഈ ആശയം പൂർത്തിയാക്കി എയർബാഗ് പുറത്തെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here