സ്പാനിഷ് പട പേടിക്കണം; ആതിഥേയര്‍ തിരിച്ചടിച്ചു (1-1) വീഡിയോ
സ്‌പെയിന്‍ – റഷ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതി സമനിലയില്‍. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം സ്വന്തമാക്കി.
There’s definitely a game on when we come back.#ESPRUS // #WorldCup pic.twitter.com/0v7mfGl96P
— FIFA World Cup ? (@FIFAWorldCup) July 1, 2018
സ്‌പെയിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ കഴിയാതെ റഷ്യ പ്രതിരോധത്തിലൂന്നിയ കളിയാണ് ആദ്യ പകുതിയില്‍ കാഴ്ചവെച്ചത്. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ സ്‌പെയിന് ലീഡ് നേടി. റഷ്യന്‍ ബോക്‌സിനു വെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഇസ്‌കോ പോസ്റ്റ് ലക്ഷ്യം വെച്ച് ഉയര്‍ത്തി. ഇസ്‌കോയുടെ ഷോട്ട് ഹെഡ് ചെയ്യാന്‍ റാമോസ് ശ്രമിച്ചു. എന്നാല്‍ റഷ്യന്‍ താരം ഇഗ്നെഷാവിച്ച് റാമോസിനെ തടഞ്ഞുനിര്‍ത്താന്‍ നോക്കി. ഗോള്‍ നേടാന്‍ റാമോസും ഗോള്‍ അടിപ്പിക്കാതിരിക്കാന്‍ ഇഗ്നാഷെവിച്ചും ശ്രമിക്കുന്നതിനിടയില്‍ ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടി പന്ത് റഷ്യയുടെ പോസ്റ്റിലേക്ക്. ഓണ്‍ ഗോളിലൂടെ സ്‌പെയിന് ലീഡ്. നച്ചോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് സ്‌പെയിന് ഫ്രീകിക്ക് ലഭിച്ചത്.
Sergey Ignashevich own goal – Spain vs Russia 1-0#ESPRUS #SPARUS pic.twitter.com/RQoEPetYO8
— Football World (@Fortnit16697820) July 1, 2018
സ്‌പെയിന് റഷ്യയുടെ മറുപടി. മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് സ്‌പെയിന്റെ ആദ്യ ഗോളിന് റഷ്യ മറുപടി നല്‍കിയത്. പെനല്‍റ്റി ആനുകൂല്യത്തിലായിരുന്നു റഷ്യയുടെ ആദ്യ ഗോള്‍. സ്‌പെയിന്റെ ബോക്‌സിനുള്ളില്‍ ജെറാര്‍ഡ് പിക്വെ പന്ത് കൈകൊണ്ട് തട്ടി. ഇതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. റഫറിയോട് തര്‍ക്കിച്ചതിനെ തുടര്‍ന്ന് പിക്വെയ്ക്ക് മഞ്ഞകാര്‍ഡ് ശിക്ഷയായി ലഭിക്കുകയും ചെയ്തു. അര്‍ടെം സ്യൂബയായിരുന്നു റഷ്യയ്ക്ക് വേണ്ടി പെനല്‍റ്റി എടുത്തത്. സ്യൂബ സ്‌പെയിന്‍ ഗോളിയെ വെട്ടിച്ച് പെനല്‍റ്റി ഗോള്‍ പോസ്റ്റിലെത്തിച്ചു. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ സ്‌പെയിനും റഷ്യയും ഓരോ ഗോളുകള്‍ വീതം സ്വന്തമാക്കിയിരിക്കുന്നു.
GOOOOOL!! Dzyuba buries the penalty to level the game! #ESPRUS #WorldCup pic.twitter.com/xbFKaf7yew
— World Cup (@FlFAWC2018) July 1, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here