Advertisement

ആള്‍ക്കൂട്ട ആക്രമണം വീണ്ടും; അഞ്ച് പേരെ തല്ലിക്കൊന്നു

July 1, 2018
Google News 0 minutes Read
youth found dead at tirur

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട ആക്രമണം. മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടം അഞ്ച് പേരെ തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശത്തെ തുടര്‍ന്നാണ് ജനക്കൂട്ടം അഞ്ച് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ധുലെ ജില്ലയിലെ ആദിവാസി മേഖലയായ റെയ്ന്‍പാഡയില്‍ ബസ് ഇറങ്ങിയവരെയാണ് ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. സംഘത്തിലെ ഒരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതാണു പ്രശ്‌നങ്ങളുടെ തുടക്കം. പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് ചന്തയില്‍ ഒത്തുകൂടിയ ചിലര്‍ ചേര്‍ന്ന് കാണുകയും അവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മര്‍ദനത്തിനു നേതൃത്വം നല്‍കിയ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here