ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി സത്യശ്രീ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ അഭിഭാഷക എന്ന നേട്ടം സത്യശ്രീ ശർമിളയ്ക്ക് സ്വന്തം. മദ്രാസ് ഹൈക്കോടതിയിലേക്കാണ് തമിഴ്‌നാട് സ്വദേശിനിയായ സത്യശ്രീ അഭിഭാഷകയായി എൻറോൾ ചെയ്തത്. സുപ്രീംകോടതിയുടെ സഹായത്തോടെ ട്രാൻസ്‌ജെൻഡർ എന്നു രേഖപ്പെടുത്തിയ പാസ്‌പോർട്ട് ലഭിക്കുന്ന ആദ്യ വ്യക്തിയും സത്യശ്രീയായിരുന്നു.
സേലം ലോ കോളേജിൽ നിന്നാണ് സത്യശ്രീ നിയമപഠനം പൂർത്തിയാക്കുന്നത്. ഇതിനിടെ വീടുവിട്ട് മുംബൈയിലേക്ക് പോയി. അവിടെ വെച്ചാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള സത്യശ്രീയുടെ ശ്രമങ്ങൾ ആരംഭിച്ചത്. ട്രാൻസ്‌ജെൻഡറുകൾക്ക് ആധാർ ഉൾപ്പെടെയുള്ള സർക്കാർ രേഖകൾ കിട്ടുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു.
ട്രാൻസ്‌ജെൻഡറുകൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാൻ വകുപ്പില്ല എന്നത് സത്യശ്രീയുടെ സ്വപ്നത്തിന് ഒരു തടസമായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിൽ ആ വിലക്ക് നീങ്ങിയതോടെയാണ് അഭിഭാഷക എന്ന തന്റെ സ്വപ്നത്തിലേക്ക് സത്യശ്രീ എത്തുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സത്യശ്രീ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here