ഇതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം…പരിക്കേറ്റ കവാനിയെ താങ്ങി റൊണാള്‍ഡോ ( വീഡിയോ)

കളിക്കളത്തില്‍ ചിരവൈരികളായി മത്സരിക്കുന്നവരും മനുഷ്യന്മാരാണ്. പലപ്പോഴും ഫുട്‌ബോള്‍ ആരാധകര്‍ അവരുടെ ഇഷ്ട ടീമുകളുടെ പേരില്‍ തമ്മില്‍ തല്ലുമ്പോള്‍ മൈതാനത്ത് താരങ്ങള്‍ മാതൃകയാകുന്നു. പോര്‍ച്ചുഗല്‍ – ഉറുഗ്വായ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാതൃകയാകുന്ന കാഴ്ച. പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉറുഗ്വായ് താരം എഡിന്‍സന്‍ കവാനിയെ താങ്ങി മൈതാനത്തിന് പുറത്ത് കൊണ്ടുവരുന്നതാണ് ആ കാഴ്ച.
Ronaldo helping injured Cavani getting off the pitch. pic.twitter.com/bBH1gtyvqx
— FIFA World Cup (@WorIdCupUpdates) June 30, 2018
മത്സരത്തിന്റെ 70-ാം മിനിറ്റില്‍ കവാനിക്ക് കാലിന് പരിക്കേറ്റു. മുടന്തി നടന്ന കവാനിയെ തോളില്‍ പിടിച്ച് ക്രിസ്റ്റ്യാനോ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുവന്നു. റൊണാള്‍ഡോ കവാനിയെ സഹായിക്കുന്നത് കണ്ട് ഗാലറിയില്‍ കളി കാണാന്‍ കൂടിയവര്‍ കയ്യടിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് കവാനിക്ക് പിന്നീട് കളിക്കാന്‍ സാധിച്ചില്ല. പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി ഉറുഗ്വായ് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച നിര്‍ണായക മത്സരത്തിലെ രണ്ട് ഗോളുകളും കവാനിയുടെ വകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here