Advertisement

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് സിബിഐ റെയ്ഡ്; മൂന്ന് പേർ അറസ്റ്റിൽ

July 2, 2018
Google News 0 minutes Read
cbi raid in kochi naval academy

കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സി.ബി.ഐ റെയ്ഡ്. റെയ്ഡിൽ അഞ്ച് കോടിരൂപ പിടിച്ചെടുത്തു. മിലിറ്ററി എഞ്ചിനീയറിംഗ് സർവ്വീസ് ചീഫ് രാകേഷ് കുമാർ ഗാർഗിലിന്റെ വീട്ടിലാണു സിബിഐ റെയ്ഡ് നടത്തിയത്.

കേസിൽ രാകേഷ് കുമാർ ഗാർഗിൽ ഉൾപ്പെടെ മൂന്നു പേരുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. നാവിക സേനാ സൈനികർക്കുള്ള പാർപ്പിട നിർമ്മാണ കരാറുകാരനിൽ നിന്നും എൺപത്തി മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണു സിബിഐ റെയ്ഡ് നടത്തിയത്.

മൂന്നു പേരിൽ നിന്നുമായി അഞ്ച് കോടിയിലധികം രൂപയാണ് സിബിഐ കണ്ടെത്തിയത്. ഡൽഹിയിലേയും കൊച്ചിയിലേയും ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ വീടുകളിലും ഓഫീസുകളിലും ബന്ധു വീടുകളിലും സിബിഐ റെയ്ഡ് നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here