വൈദികർക്കെതിരായ ലൈംഗികാരോപണം; ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും

ഓർത്തഡോക്‌സ് സഭയിലെ വൈദികർക്കെതിരായ ലൈംഗികാരോപണത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും. ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങൾ വൈദികർക്കെതിരെ ചുമത്തിയാകും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക.
കുമ്പസാര രഹസ്യം ഉപയോഗിച്ച് അഞ്ച് വൈദികർ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭർത്താവ് സഭാ നേതൃത്വത്തിന് നൽകിയ പാരാതിയിൽ ഭാര്യയുടെ മൊഴിയാണ് നിർണായകമായത്. വൈദികർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് മൊഴി നൽകിയതോടെയാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. യുവതിയുള്ള രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു മൊഴിയെടുപ്പ്.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന എഫ്‌ഐആർ കോടതിയിൽ സമർപ്പിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച് നൽകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here