ഗുഹക്കുള്ളില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളെ കണ്ടെത്തി; എല്ലാവരും സുരക്ഷിതര്‍

തായ്ലാന്ഡില് ഗുഹക്കുള്ളില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളെ കണ്ടെത്തി. ഒന്‍പത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍. ഫുട്ബോള്‍ ടീം കോച്ച് അടക്കമുള്ള 13 പേരും സുരക്ഷിതരാണ്. വെള്ളപൊക്കത്തെ തുടര്‍ന്നാണ് ഇവര്‍ ഗുഹക്കുള്ളില്‍ കുടുങ്ങിപോയത്.
ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 12 ആൺകുട്ടികളും പരിശീലകരും കുടുങ്ങി കിടന്നിരുന്നത്. ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് ഗുഹക്കുള്ളില്‍ കുടുങ്ങിപോയത്. കനത്ത മഴമൂലം ഗുഹാമുഖത്തു വെള്ളവും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!