പീഡനത്തെപ്പറ്റി കന്യാസ്ത്രീ പരാതി തന്നിട്ടില്ല : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

പീഡനത്തെ കുറിച്ച് തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കന്യാസ്ത്രീ വന്നു സംസാരിച്ചത് മഠത്തിലെ പ്രശ്‌നങ്ങളാണെന്നും പീഡനത്തെ കുറിച്ച് പരാതി നൽകിയില്ലെന്നും കർദിനാൾ പറഞ്ഞു.
അതേസമയം, പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ മദർ ജനറെലും രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കന്യാസ്ത്രീക്ക് അധികാരമോഹമുണ്ടെന്നുമാണ് മദർ ജനറൽ പറയുന്നത്. 2014ൽ നടന്ന സംഭവം ഇതുവരെ മറ്റ് കന്യാസ്ത്രീകളോട് പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് മദർ ചോദിക്കുന്നു. മറ്റൊരു പരാതിയിൽ നടപടി നേരിട്ടതോടെയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതെന്നും ഇവർ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here