കമലിനെതിരെ മന്ത്രിക്ക് മുതിർന്ന താരങ്ങളുടെ കത്ത്

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ മുതിർന്ന താരങ്ങൾ മന്ത്രിക്ക് കത്ത് നൽകി. കൈനീട്ടവുമായി ബന്ധപ്പെട്ട് കമൽ നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. മധു, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, ജനാർദനൻ എന്നിവരാണ് കത്ത് നൽകിയത്.
അമ്മ തങ്ങൾക്ക് മാസം തോറും നൽകുന്ന കൈനീട്ടം ഔദാര്യമല്ല സ്‌നേഹ സ്പർശമാണെന്നും അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് തങ്ങളെ ഞെട്ടിക്കുന്നുവെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന് നൽകിയ കത്തിൽ പറയുന്നു.
500 അംഗങ്ങളുള്ള താരസംഘടനയിൽ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനിൽക്കുന്നവരാണ്. അതിനാൽ ഒരിക്കലും അതിൽ ജനാധിപത്യം ഉണ്ടാവില്ല. അതു പ്രതീക്ഷിക്കുന്ന നമ്മൾ വിഢികളാണ്- ഇതായിരുന്നു കമലിന്റെ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here