Advertisement

വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

July 3, 2018
Google News 0 minutes Read
4 year old raped in madhya pradesh

മധ്യപ്രേദേശിലെ സത്‌ന ജില്ലയിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഇരുപത്തിമൂന്നുകാരനായ മഹേന്ദ്രസിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ മഹേന്ദ്രസിംഗ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

പീഡനത്തിന് ശേഷം കുട്ടി മരിച്ചെന്നുകരുതി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങി. അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here