Advertisement

മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളിൽ കാണാതായ ഫയലുകൾ കോടതിയിൽ ഹാജരാക്കി

July 3, 2018
Google News 0 minutes Read
files in connection with malabar cements case produced before court

മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളിൽ കാണാതായ ഫയലുകൾ രജിസ്ട്രി കോടതിയിൽ ഹാജരാക്കി. ചാക്ക് രാധാകൃഷ്ണനും രാഷ്ടീയ നേതാക്കളും കമ്പനിയിലെ മുൻ മേധാവികളും ഉൾപ്പെട്ട അഴിമതിക്കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിലെ ഫയലുകളാണ് കാണാതായത്. ഫയലുകൾ മുന്നാം വട്ടവും കാണാത്തതിനെ തുടർന്ന് കോടതി തന്നെ ഇടപെട്ടത് വിവാദമായിരുന്നു .

ഫയലുകൾ കാണാതായത് കോടതിയുടെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. കാണാതായ ഫയലുകളുടെ പകർപ്പുകൾ വീണ്ടുമെടുത്താണ് കോടതിയിലെത്തിച്ചത്. കേസ് പരിഗണിച്ച സിംഗിൾ ബഞ്ച് ഇതുമായി ബന്ധപ്പെട്ട മുന്നു ഹർജികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനക്കയച്ചു .

മുന്നിൽ രണ്ട് ഹർജികൾ പൊതു താൽപ്പര്യ ഹർജികളായ തി നാലും മറ്റൊന്ന് ഡിവിഷൻ ബഞ്ച്
നേരത്തെ പരിഗണിച്ചതാണെന്നത് കണക്കിലെടുത്തുമാണ് സിംഗിൾ ബഞ്ചിന്റെ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here