മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സര്‍ക്കാര്‍ ഉത്തരവ് തൃശൂര്‍ വിജിലന്‍സ് കോടതി റദ്ദാക്കി

malabar cements

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് തൃശൂര്‍ വിജിലന്‍സ് കോടതി റദ്ദാക്കി. 2011 ലാണ് മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, മുന്‍ എംഡിമാരായ എന്‍ കൃഷ്ണകുമാര്‍, ടി പത്മനാഭന്‍ നായര്‍ എന്നിവരെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

മൂന്ന് അഴിമതി കേസുകളിലായി 20 കോടി രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് കുറ്റപത്രം. മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെ മൂന്ന് പേരോടും വിചാരണ നേരിടാന്‍ ആണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

2011ല്‍ ആണ് പ്രത്യേക ഉത്തരവിലൂടെ മൂന്ന് പേരെയും സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. കേസില്‍ ആ സമയത്ത് വിജിലന്‍സ് കോടതി വിചാരണ ആരംഭിച്ചിരുന്നു. ക്രിമിനല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി പിന്നീട് റദ്ദാക്കി.

Story Highlightsmalabar cements, corruption case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top