Advertisement

മലബാർ സിമന്‍റ്സ് എംഡി രാജിക്കത്ത് നൽകി

February 17, 2022
Google News 1 minute Read

മലബാർ സിമന്‍റ്സ് എംഡി മുഹമ്മദ് അലി വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് മുഹമ്മദ് അലി രാജിക്കത്തിൽ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. തൊഴിലാളി യൂണിയനുകളുടെ സമ്മർദമാണ് രാജിക്ക് കാരണമെനനന്നാണ് സൂചന. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു.

Read Also : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സര്‍ക്കാര്‍ ഉത്തരവ് തൃശൂര്‍ വിജിലന്‍സ് കോടതി റദ്ദാക്കി

കരാർ തൊഴിലാളികളുടെ തൊഴിൽ ദിനം 20 ൽ നിന്ന് 15 ആയി വെട്ടിക്കുറച്ച എം ഡിയുടെ തീരുമാനത്തിനെതിരെയായിരുന്നു സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ഉപരോധ സമരം നടന്നത്. തൊഴിൽ ദിനം വെട്ടിക്കുറച്ച നടപടി റദ്ദാക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് അന്ന് ഉപരോധം അവസാനിപ്പിച്ചത്.

Story Highlights: Malabar Cements MD resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here