ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളെ പുറത്തെത്തിക്കാന്‍ വേണ്ടത് നാല് മാസം

തായ് ലാന്റിലെ ലവോങ് ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളേയും കോച്ചിനേയും രക്ഷപ്പെടുത്താന്‍ നാല് മാസം വേണ്ടിവരുമെന്ന് സൂചന. മണ്‍സൂണ്‍ അവസാനിച്ചതിന് ശേഷം മാത്രമേ ഇവരെ പുറത്തെത്തിക്കാന്‍ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്. ലവോങ് നാം ഗുഹയിലെ അകത്താണ് ഇവര്‍. 10കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള ഗുഹയാണിത്. കനത്ത മഴയുള്ളപ്പോള്‍ ഈ ഗുഹയില്‍ 16അടിയോളം ഉയരത്തില്‍ വെള്ളം കയറും. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 13പേരാണ് ഇപ്പോള്‍ ഗുഹയ്ക്ക് അകത്തുള്ളത്. ഇവരുടെ ആരോഗ്യ സ്ഥിതി മോശമാണ്. നാല് മാസം ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. പത്ത് ദിവസത്തെ പ്രയത്നത്തിന് ഒടുവിലാണ് ഇവരെ അധികൃതര്‍ കണ്ടെത്തിയത്. മഴയെ തുടര്‍ന്ന് ഗുഹയ്ക്ക് ഉള്ളില്‍ അഭയം തേടിയ ഇവര്‍ മണ്ണും ചെളിയും നിറഞ്ഞതോടെ ഗുഹയ്ക്ക് ഉള്ളില്‍പ്പെട്ട് പോകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here