Advertisement

7,900 കോടി നിക്ഷേപവുമായി സ്‌ക്കോഡ

July 3, 2018
Google News 1 minute Read
skoda tries to take back market with 7900 crore investment

വിപണി പിടിക്കാന്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് സ്‌ക്കോഡ ഓട്ടോ ഇന്ത്യയും, ഫോക്‌സ് വാഗനും. ഇതിനായി ഇന്ത്യാ 2.0 എന്ന പ്രോജക്ടാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 12 പുതിയ കാറുകള്‍ പുറത്തിറക്കാനാണ് നീക്കം.

പുത്തന്‍ കാറുകളുടെ സാങ്കേതിക – ഡിസൈനിങ് കാര്യങ്ങള്‍ക്കായാണ് 7,900 കോടിയുടെ നിക്ഷേപം. 2025 ഓടെ ഇരുകമ്പനികളും ചേര്‍ന്ന് 5% വിപണി പിടിക്കലാണ് ലക്ഷ്യമിടുന്നത്. സ്‌ക്കോഡ ഇന്ത്യ എംക്യുബി എ0 പ്ലാറ്റ്‌ഫോം പ്രാദേശികമായി വികസിപ്പിക്കും . ഇതുപയോഗിച്ചുള്ള ആ മിഡ്‌സൈസ് കോംപാക്ട് എസ് യു വി 2020 ന്റെ പകുതിയോടെ വിപണിയിലെത്തിക്കും.

രാജ്യാന്തര തലത്തില്‍ സ്‌ക്കോഡ ഓട്ടോ 19 പുതിയ കാറുകള്‍ പുറത്തിറക്കും . ഇതില്‍ 10 എണ്ണം ഇലക്ട്രിക് കാറുകളായിരിക്കും. രാജ്യത്ത് ഹരിത വാഹന നയം പ്രചാരത്തിലാകുന്നതോടെ കമ്പനിയും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും. സ്‌ക്കോഡയുടെ ഉടമസ്ഥരായ ഫോക്‌സ് വാഗന്‍ രാജ്യത്ത് 200 കോടി യൂറോ നിക്ഷേപിക്കും. 2025 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ കാര്‍ വിപണിയാകും. ഔറംഗബാദ് പ്ലാന്റിലും കൂടുതല്‍ നിക്ഷേപത്തിനാണ് ഫോക്‌സ് വാഗന്‍ ഗ്രൂപ്പ് തയാറാകുന്നത

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here