ലോകകപ്പിൽ നിന്നും പുറത്തായ ശേഷം ജപ്പാൻ ഉപയോഗിച്ചിരുന്ന ലോക്കർ റൂം കണ്ട് ഞെട്ടി ലോകം !
ബെൽജിയത്തോട് ഒരു ഗോളിന് തോറ്റ ജപ്പാനും ജപ്പാന് വേണ്ടി രണ്ട് ഗോൾ നേടിയ ഗെൻകി ഹരഗൂച്ചി, തകേഷി ഇന്വി എന്നിവരുടെ പ്രകടനവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ജപ്പാൻ താരങ്ങൾ ഉപയോഗിച്ച ലോക്കറിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്ൽമീഡിയയിൽ ഇടംനേടിയിരിക്കുന്നത്.
തങ്ങൾ ഉപയോഗിച്ച ലോക്കർ വൃത്തിയാക്കിയിട്ട ശേഷമാണ് താരങ്ങൾ പോയത്. മാത്രമല്ല, റഷ്യൻ ഭാഷയിൽ ‘നന്ദി’ എന്നെഴുതിയ കുറിപ്പും താരങ്ങൾ ലോക്കർ റൂമിൽവെച്ചിരിന്നു.
ജപ്പാൻ താരങ്ങൾ മാത്രമല്ല, ജപ്പാൻ ആരാധകരും ലോകത്തിന്റെ മനം കീഴടക്കിയിരിക്കുകയാണ്. സ്‌റ്റേഡിയം വൃത്തിയാക്കിയിട്ടാണ് ആരാധകരും പോയത്.
ലോകകപ്പ് നേടാൻ ജപ്പാന് കഴിഞ്ഞില്ലെങ്കിലും ലോകത്തിന്റെ ഹൃദയം കീഴടക്കാൻ ഇതിലൂടെ ജപ്പാന് കഴിഞ്ഞു.
Japanese fans clean up stadium after Columbia loses 1-2 to Japan in World Cup 2018 https://t.co/4MsPCdCsaD pic.twitter.com/vx9eAXQ2AC
— Mothership.sg (@MothershipSG) June 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here